കുട്ടിയാന പറന്നു, ചാർട്ടേഡ് വിമാനത്തിൽ ‘വൻതാര’യിലേക്ക്: ഇനി ആറു മാസത്തെ ചികിത്സ
െകാച്ചി ∙ ചികിത്സയ്ക്കായി സിയാലിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ പറന്ന് കുട്ടിയാന മായ. കോടനാട് അഭയാരണ്യത്തിലെ രോഗബാധിതയായ കുട്ടിയാന മായയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്കു കൊണ്ടുപോയി. വൻതാര ഫൗണ്ടേഷൻ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് യാത്ര. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാൽ എയർ കാർഗോ വിഭാഗമാണ് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഇന്നുച്ചയ്ക്ക് 1.30ഓടെ വിമാനം കൊച്ചിയിൽ നിന്നും പുറപ്പെട്ടു.
2 free AI summaries left today
0 comments